ജമ്മു ബസ് സ്റ്റാന്‍ഡിലെ സ്ഫോടനം ; ഹിസ്ബുള്‍ ഭീകരൻ അറസ്റ്റിൽ

ശ്രീനഗർ : ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിനു പിന്നിൽ ഹിസ്ബുള്‍ മുജാഹിദീനെന്നു സൂചന. ഹിസ്ബുൾ ജില്ലാ കമാൻഡർ ഫാറൂഖ് അഹമ്മദ് ഭട്ടാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ കുൽഗാം സ്വദേശി യാസിർ ഭട്ടിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുണ്ടെന്നാണ് സൂചന.യാസിർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയാണ് ബസ് സ്റ്റാന്‍റില് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ഗ്രനേഡ് സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നു.

Top