90 ഹെർട്സ് ഡിസ്പ്ലേയുമായി ടെക്നോ കാമൺ 17 വിപണിയില്‍

ടെക്നോ അടുത്തിടെ സ്പാർക്ക് സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ബ്രാൻഡ് ടെക്നോ കാമൺ 17 സ്മാർട്ട്‌ഫോൺ മിതമായ നിരക്കിൽ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ ടെക്നോ കാമൺ 16 യുടെ പിൻഗാമിയാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ. മീഡിയ ടെക് ഹെലിയോ ജി 85 SoC പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി, 48 എംപി പ്രൈമറി ക്യാമറ, കൂടാതെ മറ്റു പലതും ഫീച്ചറുകളും ടെക്നോ കാമൺ 17 യുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഫ്രോസ്റ്റ് സ്ലൈവർ, ഡീപ് സീ, ട്രാൻക്വിൽ ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ നിന്നും വാങ്ങാൻ ലഭ്യമാകും. കാമൺ 17 ൻറെ ഹൈ-എൻഡ് 6 ജിബി റാം + 128 ജിബി റോം മോഡലിന് 22,799 രൂപയാണ് വില വരുന്നത്. അതേസമയം, ബേസിക് 4 ജിബി റാം + 128 ജിബി റോം മോഡലിന് 15,750 രൂപയാണ് വില വരുന്നത്.

ടെക്നോ കാമൺ 17 ഹാൻഡ്‌സെറ്റിന് 6.55 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ സ്മാർട്ഫോണിൻറെ മുൻഗാമിക്ക് 60 ഹെർട്സ് സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റിന് പകരം 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് വരുന്നത്. ഫ്രണ്ട് ക്യാമറ സെൻസറിനായി ഒരേ പഞ്ച്-ഹോൾ കട്ട്ഔട്ടും ഇതിലുണ്ട്. 6 ജിബി റാമും 128 ജിബി നേറ്റീവ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ടിനെയും ഈ ഹാൻഡ്‌സെറ്റ് സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പറയുന്നു.

Top