Tecno Pop 6 Pro ഫോണുകൾ ഇന്ത്യന്‍ വിപണിയില്‍ എത്തി

ന്ത്യന്‍ വിപണിയില്‍ ഇതാ മറ്റൊരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു. Tecno Pop 6 Pro എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഈ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യന്‍ വിപണിയിലെ വിലവരുന്നത് വെറും 6099 രൂപയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 720 × 1612 പിക്സല്‍ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ quad-core MediaTek Helio A22 പ്രോസ്സസറുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ Android 12 Go Edition ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 8 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .

അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .

Top