സ്പാർക്ക് പവർ 2 എയർ അവതരിപ്പിച്ച് ടെക്നോ

ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചു. സ്പാർക്ക് പവർ 2 എയർ എന്നാണ് ഈ ഡിവൈസിന് പേര് നൽകിയിരിക്കുന്നത്. വലിയ ബാറ്ററി, സ്‌ക്രീൻ എന്നിവയുള്ള ഈ സ്മാർട്ട്‌ഫോണിന് 8,499 രൂപയാണ് വില.

 

സ്പാർക്ക് പവർ 2 എയറിന്റെ വലിയ ഹൈലൈറ്റ് അതിന്റെ 7 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും 6,000 എംഎഎച്ച് ബാറ്ററിയുമാണ്. ഒരൊറ്റ ചാർജിൽ ഈ സ്മാർട്ട്‌ഫോൺ നാല് ദിവസം വരെ ബാറ്റരി ബാക്ക് അപ്പ് നൽകുമെന്നാണ് ടെക്നോയുടെ അവകാശവാദം. സ്പാർക്ക് പവർ 2 എയർ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് ഹിയോസ് 6.1ലാണ് പ്രവർത്തിക്കുന്നത്. ക്വാഡ് കോർ മീഡിയടെക് ഹെലിയോ എ22 പ്രോസസറും ഡിവൈസിൽ ഉണ്ട്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

 

ക്യാമറ വിഭാഗം പരിശോധിച്ചാൽ, ടെക്നോ സ്പാർക്ക് പവർ 2 എയർ സ്മാർട്ട്ഫോണിൽ എഐ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, എഐ ലെൻസ് എന്നിവയാണ് ഈ പിന്നിലെ ക്യാമറ സെറ്റപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻവശത്ത് പവർ 2 സ്മാർട്ട്ഫോണിലുള്ള 16 മെഗാപിക്സൽ സെൻസറിന് പകരം 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഈ ഡിവൈസിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

 

സെപ്റ്റംബർ 20 മുതൽ സ്പാർക്ക് പവർ 2 എയർ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ ലഭ്യമാക്കും. ആദ്യ വിൽപ്പന സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 12:00 മണിക്കാണ് ആരംഭിക്കുന്നത്.

Top