തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നൈപുണ്യ പരിശീലന പരിപാടിയുമായി ടെക്നോവാലി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നൈപുണ്യ പരിശീലന പരിപാടിയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോവാലി സോഫ്റ്റ് വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. വിജ്ഞാനാധിഷ്ഠിത സമ്പത്ത് വ്യവസ്ഥയാണ് കമ്പനി ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റ്, ഒഫന്‍സീവ് സെക്യൂരിറ്റി, എഡബ്ല്യൂഎസ്, കോംപ്ടിയ, ലിനക്സ്, പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബീയിങ് സേര്‍ട്ട് (Being cert) , പിഇസിബി, ഓപ്പണ്‍ എഡ്ജ് (Open EDG), ഇസി കൗണ്‍സില്‍, പിയേഴ്സണ്‍, വിഎംവെയര്‍, സിസ്‌കോ തുടങ്ങി 18-ല്‍ അധികം അന്താരാഷ്ട്ര ഐടി കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ടെക്ള്‍നോവാലി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനം നല്കി 2026 ഓടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, കേരള സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ നൂതന പദ്ധതിയായ കേരള നോളജ് എക്കണോമി മിഷനുമായി (Kerala Knowledge Economy Mission) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഐ ടി കമ്പനിയാണ് ടെക്നോവാലി. അതിന്റെ ഭാഗമായി , തിരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാര്‍ഥികള്‍ക്ക്, സൈബര്‍ സെക്യൂരിറ്റി കേഡറ്റ് – എത്തിക്കല്‍ ഹാക്കിങ് 2023 ലേറ്റസ്റ്റ് എഡിഷന്‍ എന്ന പ്രോഗ്രാമും അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റും ടെക്നോവാലി സൗജന്യമായി നല്‍കിയിരുന്നു.

ഇപ്പോള്‍, ടെക്നോവാലി ആവിഷ്‌ക്കരിക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയാണ് ടെക്നോവാലി ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം. ഈ നൂതനമായ ആശയത്തിലൂടെ, കേരളത്തിലെ ഓരോ പഞ്ചായത്തിലെയും തൊഴില്‍രഹിതരായ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമാക്കി, അപ് സ്‌കില്ലിങ് – റിസ്‌കില്ലിങ്ങില്ലൂടെ അവരെ ഐടി ജോലിക്ക് പ്രാപ്തരാക്കുന്ന സമഗ്രമായൊരു പദ്ധതിയാണിത്. വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട്, ലോക്കല്‍ സെല്‍ഫ്-ഗവണ്‍മെന്റുമായി സഹകരിച്ചാണ് ടെക്നോവാലി ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

തികച്ചും സൗജന്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി സാധ്യമാകുന്നതിലൂടെ, കേരളത്തിലാകമാനം ആയിരക്കണക്കിനധികമുള്ള പഞ്ചായത്തുകളില്‍ 20 ലക്ഷത്തിലധികം യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ ശാക്തീകരണം സാധ്യമാകുന്നു. ഇതിലൂടെ, ലോകമെമ്പാടും നികത്തപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിന് ഐ ടി ജോലികളിലേക്ക് നമ്മുടെ യുവതലമുറയെ പ്രാപ്തരാക്കുകയും ചെയ്യുന്നു. തൊഴില്‍ അന്വേഷകര്‍ക്കായി സൗജന്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുകയും ഇന്‍ഡസ്ട്രിയില്‍ ആവശ്യമായ സ്‌കില്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ടെക്നോവാലി – LSG-YEP യുടെ ലക്ഷ്യങ്ങളാണ്. ഓരോ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 ലധികം യുവാക്കള്‍ക്കായി അഞ്ച് ദിവസത്തെ സൗജന്യ വെര്‍ച്വല്‍ കരിയര്‍ വര്‍ക്കുഷോപ്പുകളും സൈബര്‍ സെക്യൂരിറ്റി, എ.ഐ, മിഷ്യന്‍ ലേണിംഗ്, ഡാറ്റ സയന്‍സ്, റോബോട്ടിക്ക് തുടങ്ങിയ അത്യാധുനിക വിഷയങ്ങളില്‍ സൗജന്യ വെബിനാറുകളും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു തികച്ചും സീറോ കോസ്റ്റ് പാര്‍ട്നര്‍ഷിപ്പിലുള്ള LSG – YEP പദ്ധതി ടെക്നോ വാലിയുടെ സാമൂഹ്യപ്രതിബന്ധതയുടെ ഭാഗമായാണ് പ്രവര്‍ത്തികമാകുന്നത്.

Top