ഇന്ത്യൻ വിപണി കീഴടക്കാൻ ടെക്നോ സ്പാർക്ക് ഗോ 2021 സ്മാർട്ട്ഫോൺ എത്തുന്നു

പുതിയൊരു സ്മാർട്ട് ഫോൺ അവതരിപ്പിക്കാനൊരുങ്ങി ടെക്നോ.ടെക്നോ സ്പാർക്ക് ഗോ 2021 എന്ന പേരിലാണ് ഡിവൈസ് എത്തുന്നത്.  ബജറ്റ് വിഭാഗത്തിലാണ് പുതിയ ഡിവൈസ് അവതരിപ്പിക്കുന്നത്. ട്രാൻസ്‌ഷൻ ഹോൾഡിംഗ്സ് സപ്പോർട്ടുള്ള ബ്രാൻഡിന്റെ പുതിയ ഡിവൈസ് സ്പാർക്ക് ഗോ 2021 ആണ്. ജൂലൈ 1ന് നടക്കുന്ന ഇവന്റിൽ വച്ച് ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ വർഷം ജൂലൈ 21ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്പാർക്ക് ഗോയുടെ പിൻഗാമിയായിട്ടായിരിക്കും ടെക്നോ സ്പാർക്ക് ഗോ 2021 പുറത്തിറങ്ങുന്നത്. ഡിവൈസിന്റ ലോഞ്ച് തിയ്യതിയും ഓൺലൈൻ വിപണിയിലെ ലഭ്യതയും ആമസോൺ വഴിയാണ് ടെക്നോ വെളിപ്പെടുത്തിയിരിക്കുന്നത്.

ഡിവൈസിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനറും ടെക്നോ നൽകിയിട്ടുണ്ട്. കറുപ്പ്, നീല, ഡ്യുവൽ-ടോൺ (നീല-ഓറഞ്ച്) ഷേഡുകൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും

 

Top