വാഹനാപകടത്തിൽ ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൈതമുക്ക് ശീവേലി നഗര്‍ സ്വദേശി ഷൈജു ഗോപു(30) ആണ് മരിച്ചത്. ടെക്‌നോപാര്‍ക്കിലെ ഷെല്‍സ്‌ക്വയര്‍ കമ്പനിയിലെ ടെക്‌സിക്കല്‍ ലീഡാണ് ഇയാള്‍.

ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബൈക്കില്‍ നിന്ന് വീണ ഷൈജുവിന്റെ തല റോഡരികിലുള്ള ഓടയുടെ വക്കില്‍ ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതാണ്.

Top