റെഡ്മി നോട്ട് 9 എസ് മാര്‍ച്ച് 23-ന് ; പുതിയ സവിശേഷതകളുമായി വിപണിയിലേക്ക്

റെഡ്മി നോട്ട് 9 പ്രോ, പ്രോ മാക്സ് എന്നിവ കൂടാതെ റെഡ്മിയുടെ പുതിയൊരു ഫോണ്‍ കൂടി വിപണിയിലെത്തുന്നു. റെഡ്മി നോട്ട് സീരീസിലെ പുതിയ സവിശേഷതകളും പ്രത്യേകതകളും നിറഞ്ഞ റെഡ്മി നോട്ട് 9 എസ് എന്നാണ് ഇതിനു പേര്. ഫോണ്‍ മാര്‍ച്ച് 23-നാണ് ലോഞ്ച് ചെയ്യുക.

റെഡ്മി നോട്ട് 9ന്റെ വില, സ്പെസിഫിക്കേഷന്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. അടുത്തയാഴ്ച മലേഷ്യയില്‍ പുതിയ റെഡ്മി നോട്ട് 9 എസ് പുറത്തിറക്കാനാണ് ഷവോമി പദ്ധതിയിടുന്നത്. സിംഗപ്പൂര്‍ ട്വിറ്റര്‍ ഹാന്‍ഡിലും മലേഷ്യ ഫെയ്‌സ് ബുക്ക് പേജിലും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയതായി ബ്രാന്‍ഡ് സ്ഥിരീകരിച്ചു.

റെഡ്മി നോട്ട് 9 എസിന്റെ ടീസര്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നതുപോലെ, സ്മാര്‍ട്ട്ഫോണിന്റെ പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉള്‍ക്കൊള്ളുന്നു. സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു പ്രത്യേകത പഞ്ച് ഹോള്‍ ഡിസ്പ്ലേയില്‍ വന്നിരിക്കുന്ന സെല്‍ഫി ക്യാമറയാണ്. പഞ്ച് ഹോള്‍ സ്‌ക്രീനിന്റെ മുകളിലെ മധ്യഭാഗത്തു നല്‍കിയിരിക്കുന്ന ഇതിനെ ‘ഡോട്ട് ഡിസ്പ്ലേ’ എന്നു ഷവോമി പേരിട്ടിരിക്കുന്നു.

റെഡ്മി നോട്ട് 9 പ്രോയില്‍ കാണുന്ന 6.6 ഇഞ്ച് പാനലിനേക്കാള്‍ ചെറിയ അളവുകളുള്ള എഫ്എച്ച്ഡി + ഡിസ്പ്ലേ ഈ പുതിയ റെഡ്മി സ്മാര്‍ട്ട്ഫോണില്‍ ഉള്‍പ്പെടുത്തുമെന്നാണ് അഭ്യൂഹങ്ങള്‍. റെഡ്മി നോട്ട് 9 പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് സമാനമായി, പുതിയ റെഡ്മി നോട്ട് 9 എസിന് സ്നാപ്ഡ്രാഗണ്‍ 720 ജി ആണുള്ളത്.

Top