കൊറോണ; ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കി

ബാഴ്‌സലോണ: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കി. സംഘാടകരായ ജിഎസ്എം അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

മൈബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. ഇത് ഫെബ്രുവരി 24 മുതല്‍ 27വരെയാണ് നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണയ്‌ക്കെതിരെ പുലര്‍ത്തുന്ന ജാഗ്രതയുടെ ഭാഗമായി ലോക മൊബൈല്‍ കോണ്‍ഗ്രസ് 2020 റദ്ദാക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെ സംഘാടകര്‍ അറിയിച്ചു.

ഒപ്പം ലോക മൊബൈല്‍ കോണ്‍ഗ്രസ് 2020 മാറ്റിവയ്ക്കാനുള്ള സാഹചര്യം ജിഎസ്എം അസോസിയേഷന് ഇല്ല. ഇനി 2021 ലേ പതിപ്പിലേക്കാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊറോണ ഭീതി ഒഴിയാത്ത പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചിരുന്നു.

Top