എച്ച്പി ഫെസ്റ്റിന് കൊച്ചിയില്‍ തുടക്കം; ഇരുനൂറിലധികം ഉല്‍പ്പന്നങ്ങള്‍ അണിനിരക്കുന്നു

മുന്‍നിര കംപ്യൂട്ടര്‍, അനുബന്ധ ഉല്‍പന്ന നിര്‍മാതാക്കളായ എച്ച്പിയുടെ ഐടി എക്‌സിബിഷന് കൊച്ചിയില്‍ തുടക്കമായി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉല്‍പന്നങ്ങളാണ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. ഫെസ്റ്റ് 8ന് അവസാനിക്കും.

എച്ച്പിയുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരുപതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെ വില വരുന്ന നൂറില്‍പരം ലാപ്‌ടോപ് മോഡലുകള്‍, പ്രിന്ററുകള്‍ എച്ച്പിയുടെ മറ്റ് കമ്പ്യൂട്ടര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഇരുനൂറിലധികം ഉല്‍പ്പന്നങ്ങള്‍ ഫെസ്റ്റില്‍ അണിനിരക്കുന്നുണ്ട്. ഫെസ്റ്റില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ലാപ്‌ടോപ്പുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് ഉറപ്പുവരുത്തി വാങ്ങാന്‍ അവസരം നല്‍കുന്നു.

ബുക്കുചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ യാതൊരു സര്‍വീസ് ചാര്‍ജും കൂടാതെ തന്നെ എച്ച്പി അംഗീകൃത ഡീലര്‍ വഴി ഡെലിവറി ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ പര്‍ച്ചേസിനും സമ്മാനങ്ങള്‍, പലിശ രഹിത വായ്പ/ഇഎംഐ സൗകര്യങ്ങളും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

Top