ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി; സാംസങ് ഗ്യാലക്‌സി എം 21 ഇന്ത്യയില്‍

ജറ്റ് സെഗ്‌മെന്റില്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് ഗ്യാലക്‌സി എം 21 ഇന്ത്യയില്‍ പുറത്തിറക്കി. 48 മെഗാപിക്‌സല്‍ ലെന്‍സ് അടിസ്ഥാനമാക്കിയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയും ശക്തമായ 6000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ആമസോണ്‍.ഇന്‍, സാംസങ് ഡോട്ട് കോം എന്നിവയിലൂടെയും മാര്‍ച്ച് 23 മുതല്‍ തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഫോണ്‍ സ്വന്തമാക്കാം.

4/64 ജിബി, 6/128 ജിബി എന്നീ രണ്ട് മെമ്മറി വേരിയന്റുകളിലാണ് ഗ്യാലക്‌സി എം 21 വരുന്നത്. ഗ്യാലക്‌സി എം21 4/64 ജിബി മെമ്മറി വേരിയന്റിന് 12,999 രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + ഇന്‍ഫിനിറ്റിയു ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എക്‌സിനോസ് 9611 ഒക്ടാ കോര്‍ പ്രോസസറാണ് ഈ ഉപകരണത്തിലുള്ളത്, രണ്ടാമത്തെ വേരിയന്റില്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്.

ഫോണിലെ പിന്‍ ക്യാമറ സജ്ജീകരണം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ മൂന്ന് ലെന്‍സുകള്‍ നല്‍കുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 20 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കിയിരിക്കുന്നു. ഗ്യാലക്‌സി എം 21 ന്റെ ഏറ്റവും വലിയ കരുത്ത് സി 15 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് ആണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഒരേ മെസഞ്ചറിനായി രണ്ട് അക്കൗണ്ടുകള്‍ സജ്ജീകരിച്ച് ചാറ്റ് ഡെഡിക്കേറ്റഡ് പോലുള്ള ചില നിഫ്റ്റി സവിശേഷതകളും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്.

Top