സാംസങ് എസ് 10 ലൈറ്റ്; സ്നാപ് ഡ്രാഗണ്‍ 855 എസ്.ഒ.സി. പ്രൊസസറുമായി വിപണിയിലേക്ക്

സ്നാപ് ഡ്രാഗണ്‍ 855 എസ്.ഒ.സി. പ്രൊസസറുമായി സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ് ഈ മാസം അവസാനത്തില്‍ വിപണിയിലെത്തും. പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ നിറങ്ങളിലാകും ഫോണ്‍ വില്‍പ്പനയ്ക്കെത്തുക.

ആറ് ജി.ബി., എട്ട് ജി.ബി. റാമുകളില്‍ എത്തുന്ന ഫോണില്‍ 128 ജി.ബി. ആയിരിക്കും ഇന്റേണല്‍ മെമ്മറി. ഒരു ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡുകള്‍ ഫോണ്‍ പിന്തുണയ്ക്കുന്നു. 6.7 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് ഇന്‍ഫിനിറ്റി-ഒ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന 4500 എം.എ.എച്ച്. ബാറ്ററി ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് സാംസങ് ഗാലക്സി എസ് 10 ലൈറ്റിലുള്ളത്.

പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന ക്യാമറ 48 മെഗാപിക്സലിന്റേതാണ്. 12 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡാംഗിള്‍ ക്യാമറയാണ് രണ്ടാമത്തേത്. മൂന്നാം ക്യാമറ അഞ്ച് മെഗാപിക്സലിന്റെ മാക്രോ ക്യാമറയാണ്. ക്ലോസപ്പ് ഫോട്ടോകള്‍ സാധ്യമാക്കുന്നതാണ് ഈ സെന്‍സര്‍. മുന്‍വശത്ത് 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top