കളര്‍ ഓഎസിന് പകരം യുഐ; സ്വന്തമായി യൂസര്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ റിയല്‍മി

സ്വന്തമായി ഒരു യൂസര്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് റിയല്‍മി. ആന്‍ഡ്രോയിഡില്‍ അധിഷ്ടിതമായ കളര്‍ ഓഎസുമായി ഇന്ത്യയിലെത്തിയതാണ് റിയല്‍മി. കളര്‍ ഓഎസിന് പകരം ആന്‍ഡ്രോയിഡ് 10 ന് അധിഷ്ടിതമായ റിയല്‍മി യുഐ ആണ് ഇനിമുതല്‍ റിയല്‍മി ഫോണുകളില്‍ ഉണ്ടാവുക.

ഈ വര്‍ഷം റിയല്‍മി 3പ്രോ, റിയല്‍മി എക്‌സ്ടി എന്നീ ഫോണുകളില്‍ തുടങ്ങുന്ന സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ഫോണുകള്‍ എത്തുക റിയല്‍മി യുഐ ആയിരിക്കും. പുതിയ നിറങ്ങള്‍, ഐക്കണുകള്‍, വാള്‍പേപ്പറുകള്‍, അനിമേഷനുകള്‍ എന്നിവയായിരിക്കും റിയല്‍മി യുഐയില്‍ ഉണ്ടാവുക.

കൂടാതെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിനായി ഒരു പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തും. ഫോക്കസ് മോഡ്, മെച്ചപ്പെട്ട ത്രീ ഫിംഗര്‍ സ്‌ക്രീന് ഷോട്ട് എന്നിവ റിയല്‍മി യുഐയുടെ മറ്റ് സവിശേഷതകളാണ്.

Top