പുതിയ സവിശേഷതയില്‍ റിയല്‍മി സി 3; ഫെബ്രുവരി 6 ന് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തും

തിവേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നാണ് റിയല്‍മി. റിയല്‍മിയുടെ പുതിയ ഫോണ്‍ റിയല്‍മി സി 3 ഫെബ്രുവരി 6 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി ഫ്ളിപ്പ്കാര്‍ട്ടില്‍ ഫോണിന്റെ ഔദ്യോഗിക രൂപവും സവിശേഷതകളും സൂചിപ്പിച്ചിരുന്നു.

5000 എംഎഎച്ച് ബാറ്ററിയോടുകൂടിയാണ് റിയല്‍മി സി 2വിന്റെ പിന്‍ഗാമിയെ ഇന്ത്യയില്‍ അവതരിപ്പിക്കുക. റിയല്‍മി സി 2 നെക്കാള്‍ നീളമുള്ളതാണെന്നും ബംപ് അപ്പ് സവിശേഷതകളോടെയാണെന്നുമാണ് റിപ്പോര്‍ട്ട്. മീഡിയടെക് ജി 70 പ്രോസസര്‍, വാട്ടര്‍ ഡ്രോപ്പ്സ്റ്റൈല്‍ നോച്ച് ഡിസ്പ്ലേ എന്നിവയും ഫോണില്‍ ഉള്‍പ്പെടുന്നു.

രണ്ട് റാമിലും സ്റ്റോറേജ് വേരിയന്റുകളായ 3 ജിബി / 32 ജിബി, 4 ജിബി / 64 ജിബി എന്നിവയിലും റിയല്‍മി സി 3 വരുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് പറയുന്നു. സി സീരീസ് പ്രാഥമികമായി എന്‍ട്രി ലെവല്‍ ഉപയോക്താക്കള്‍ക്കാണ് ഉദ്ദേശിക്കുന്നതെങ്കിലും, റിയല്‍മി സി 3 ഗെയിമിംഗ് ഫോണ്‍ എന്ന രൂപത്തിലാണ് വിപണിയിലെത്തുന്നത്.

റിയല്‍മി സി 3യുടെ പിന്നില്‍ രണ്ട് ക്യാമറകളും മുന്‍വശത്ത് ഒരു ക്യാമറയും പായ്ക്ക് ചെയ്യുന്നു. 12 മെഗാപിക്സല്‍ മെയിന്‍ സെന്‍സറിനൊപ്പം 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും ഉണ്ടാകും. ഇന്ത്യയില്‍ റിയല്‍മി സി 3യുടെ വിലയെക്കുറിച്ചുള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

Top