ഇന്ത്യയില്‍ ഫിറ്റ്നസ് ബാന്‍ഡ് ഫെബ്രുവരിയില്‍ പുറത്തിറക്കും; പ്രഖ്യാപനവുമായി റിയല്‍മി

റിയല്‍മി പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ആദ്യത്തെ ഫിറ്റ്നസ് ബാന്‍ഡ് ഇന്ത്യയില്‍ ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്നാണ് റിയല്‍മി പ്രഖ്യാപിച്ചിരിക്കുന്നത്.

ബാന്‍ഡിന്റെ രൂപം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഫിറ്റ്നെസ് ബാന്‍ഡും ഫോണും തമ്മിലുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ഒരു പ്രത്യേക ഹെല്‍ത്ത് ആപ്ലിക്കേഷനും റിയല്‍മി ആരംഭിക്കുന്നുണ്ട്. ഹുവാവേ, ഹോണര്‍, ഷവോമി എന്നിവ ഇപ്പോള്‍ തന്നെ ഇതാരംഭിച്ചുകഴിഞ്ഞു.

നിലവില്‍ എയര്‍ടെലും റിലയന്‍സ് ജിയോയുമാണ് ഇന്ത്യയില്‍ വൈഫൈ കോളിങ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ റിയല്‍മി സ്മാര്‍ട്ട്ഫോണുകള്‍ക്കും വൈഫൈ കോളിംഗ് സവിശേഷത വൈകാതെ ലഭ്യമാക്കും എന്നാണ് സൂചന. എംഐ ബാന്‍ഡ് 4, ഹോണര്‍ ബാന്‍ഡ് 5 എന്നിവയുമായി പോരാടുന്നതിന് ഫിറ്റ്നസ് ബാന്‍ഡ് കുറഞ്ഞ വിലയിലെത്തുമെന്നാണ് പ്രതീക്ഷ.

Top