എഫ് സീരീസിലെ ഏറ്റവും പുതിയ ഗാഡ്ജറ്റ്; ഓപ്പോ എഫ് 15 ഇന്ത്യന്‍ വിപണിയില്‍

വര്‍ഷത്തെ ഓപ്പോയുടെ ആദ്യ ഫോണ്‍ ഓപ്പോ എഫ് 15 ഇന്ത്യന്‍ വിപണിയിലെത്തി. എഫ് 15 എന്നറിയപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളുടെ എഫ് സീരീസിലെ ഏറ്റവും പുതിയ ഗാഡ്ജറ്റാണിത്.

യൂണികോണ്‍ വൈറ്റ്, ലൈറ്റനിംഗ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എഫ്15 ലഭ്യമാകും. ഫോണ്‍ ജനുവരി 24 മുതല്‍ 20,000 രൂപ പ്രൈസ് ടാഗില്‍ ഉപയോക്താക്കള്‍ക്കായി ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും.

ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 20വാട്സ് 3.0 ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റം, 48 മെഗാപിക്സല്‍ ക്വാഡ് ക്യാമറ സിസ്റ്റം എന്നിവയുള്ള വലിയ അമോലെഡ് ഡിസ്പ്ലേ എന്നിവ ഓപ്പോ ഈ ഫോണിന് നല്‍കിയിരിക്കുന്നു.

എഫ് 15 ന് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സംവിധാനം ലഭിക്കുന്നു. എഫ് 15 ന് 48 മെഗാപിക്സല്‍ പ്രധാന ക്യാമറയും 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറയും 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറയും 2 മെഗാപിക്സല്‍ മാക്രോ ക്യാമറയും ഉണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും, 4000 എംഎഎച്ച് ബാറ്ററിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Top