പുതിയ ഫീച്ചറുമായി ആപ്പിള്‍; വാഹനം ഇനി ലോക്ക്-അണ്‍ലോക്ക് ചെയ്യാം ഐഫോണിലൂടെ

പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആപ്പിളിന്റെ പുതിയ ഒഎസ് ആയ ഐഒഎസ് 13.4. ഉപയോക്താക്കളെ അവരുടെ കാര്‍ അണ്‍ലോക്ക് ചെയ്യാനും ലോക്കു ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓഫാക്കാനും അനുവദിക്കുന്ന കാര്‍കീ ഫീച്ചറുമായാണ് ആപ്പിള്‍ എത്തിയിരിക്കുന്നത്.

ഇത് എന്‍എഫ്സിയുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നൊരു പ്രശ്നമുണ്ട്. ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനമുള്ള ഏത് കാറിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. ഐ ഫോണ്‍ കാറുമായി പെയര്‍ ചെയ്യുകയും ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചില്‍ വാലറ്റ് അപ്ലിക്കേഷന്‍ ഉപയോഗിക്കുകയും ചെയ്യുന്നതോടെ വാഹനം ലോക്ക്- അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്നു.

കാര്‍ കീ വാലറ്റ് ആപ്ലിക്കേഷന്‍ വഴി മറ്റൊരാളുമായി ഈ സൗകര്യം പങ്കിടാനുള്ള ഓപ്ഷനുമുണ്ട്. ആപ്പിള്‍ അല്ല ആദ്യമായി ഈ സവിശേഷത വാഹനലോകത്തില്‍ അവതരിപ്പിക്കുന്നത്. ഹ്യുണ്ടായി ഇതിനകം തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഒരു ഡിജിറ്റല്‍ കീ ആപ്ലിക്കേഷന്‍ കൊണ്ടുവന്നിട്ടുണ്ട്.

Top