ഐഫോണ്‍ എസ്ഇ മോഡലിനേക്കാള്‍ വിലകുറവ്; ഐഫോണ്‍ 9 എത്തിയേക്കും

പ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഫോണാണ് ആപ്പിള്‍ ഐഫോണ്‍ 9. ഫോണിന്റെ പ്രീബുക്കിംഗ് ആരംഭിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നേരത്തെ തന്നെ ഫെബ്രുവരിയിലോ, മാര്‍ച്ച് മാസത്തിലോ ആപ്പിള്‍ വിലകുറഞ്ഞ പുതിയ മോഡല്‍ പുറത്തിറക്കും എന്ന് വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളില്‍ ഏറ്റവും കുറഞ്ഞ വില ഐഫോണ്‍ എസ്ഇ മോഡലായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ വില കുറവിലായിരിക്കും ഐഫോണ്‍ 9 എത്തുകയെന്നാണ് സൂചന.

അതേസമയം എയര്‍പോഡ് കൂടെ ഫ്രീ ആയി നല്‍കും എന്ന വാര്‍ത്തയും പരക്കുന്നുണ്ട്. ടെക് ലോകത്തെ അഭ്യൂഹങ്ങള്‍ പ്രകാരം രണ്ട് വില കുറഞ്ഞ ഐഫോണ്‍ 9 മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കിയേക്കും. അവയില്‍ ഒന്ന് 4.7-ഇഞ്ച് വലുപ്പമുള്ളതും, രണ്ടാമത്തേത് 6.1-ഇഞ്ച് വലുപ്പമുളളതുമായിരിക്കും.

Top