ഫോണില്‍ നാവിക് സാങ്കേതികവിദ്യ; ഷവോമി നോട്ട് 9 സീരിസ് വിപണിയിലേക്ക്

ന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്‍ നിരയിലുള്ള പ്രമുഖ കമ്പനിയാണ് ഷവോമി. ഷവോമി നോട്ട് 8 എ ഡ്യുവല്‍ എന്ന ഫോണ്‍ പുറത്തിക്കിയതിന് ശേഷം ഷവോമിയുടെ പുതിയ മോഡലുകളൊന്നും വിപണിയില്‍ എത്തിയിരുന്നില്ല. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഷവോമി നോട്ട് 9 സീരിസ് വിപണിയിലെത്തുകയാണ്.

മാര്‍ച്ച് 12ന് നോട്ട് 9 സീരിസ് വിപണിയിലിറക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയ പ്രൊസസര്‍ 720 ജിയായിരിക്കും റെഡ്മിയുടെ പുതിയ ഫോണിന് കരുത്ത് പകരുക.

അതേസമയം ഐ.എസ്.ആര്‍.ഒയുടെ പുതിയ സാങ്കേതികവിദ്യയായ നാവികും ഫോണില്‍ ഉള്‍പ്പെടുത്തിയേക്കും. സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസറും മീഡിയടെക് ഹീലിയം ജി.90 പ്രൊസസറിന്റെ കരുത്തിലായിരുന്നു നോട്ട് 8 പ്രോ വിപണിയിലെത്തിയത്. ഫോണിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Top