വിവോയുടെ വൈ 11; 5000 എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററിയുമായി കേരള വിപണിയില്‍

മികച്ച സവിശേഷതകളുമായി വിവോയുടെ വൈ 11 കേരള വിപണിയില്‍ എത്തി. മിനറല്‍ ബ്ലൂ, അഗേറ്റ് റെഡ് എന്നീ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ എത്തുന്ന വൈ 11, ഓഫ്‌ലൈന്‍ വിപണികളിലും വിവോ ഇ സ്റ്റോര്‍, ആമസോണ്‍, പേടിയം മാള്‍, ടാറ്റ ക്ലിക്, ബജാജ് ഇഎംഐ സ്റ്റോര്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലും ലഭ്യമാകും.

കേരള വിപണിയില്‍ വൈ 11നെ 8,990 രൂപയില്‍ സ്വന്തമാക്കാം. 5000 എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററി, എഐ ഡ്യുവല്‍ റിയര്‍ ക്യാമറ, 6.35ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ഡിസ്പ്ലേ, തുടങ്ങിയ മികച്ച സവിശേഷതകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

സ്നാപ്ഡ്രാഗണ്‍ 439 മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍, 12 എന്‍എം ഒക്ടാകോര്‍ പ്രോസസ്സര്‍, 3 ജിബി റാം, 32 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ്, എന്നിവ ഡൗണ്‍ലോഡ് അപ്ലോഡ് എളുപ്പത്തില്‍ സാധ്യമാക്കുന്നു. മികച്ച ബാറ്ററി ബാക്ക് അപ്, വിവോയുടെ സ്മാര്‍ട്ട് പവര്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവ തടസ്സങ്ങളില്ലാതെ കരുത്തുറ്റ പ്രകടനം ഉറപ്പുവരുത്തുമെന്ന് വിവോ പറയുന്നു.

Top