4000എംഎഎച്ച് ബാറ്ററിയുമായി സ്പാര്‍ക് ഗോ പ്ലസ് വിപണിയില്‍; വില 6,299 രൂപ

4000എംഎഎച്ച് ബാറ്ററിയുമായി ടെക്നൊയുടെ സ്മാര്‍ട്ഫോണ്‍ സ്പാര്‍ക് ഗോ പ്ലസ് വിപണിയില്‍. ഡ്യൂവല്‍ ക്യാമറയോട് കൂടിയ എ ഐ പവേര്‍ഡ് 8 എംപി റിയര്‍ ക്യാമറ, ഫ്രണ്ട് ഫ്ളാഷോടു കൂടിയ 8 എംപി സെല്‍ഫി ക്യാമറയുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഫോണിന്റെ വില 6,299രൂപയാണ്. 2.0 ജിഗാ ഹെട്സ് സിപിയു പ്രോസസര്‍, 2 ജിബി റാം, 32 ജിബി റാം വരുന്നതാണ് സ്പാര്‍ക് ഗോ പ്ലസ്. ‘ഹില്ലിയര്‍ പര്‍പ്പിള്‍’, ‘വെക്കേഷന്‍ ബ്ലൂ’ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.

ഫേസ് അണ്‍ലോക്ക്, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, തുടങ്ങിയ സ്പാര്‍ക് ഗോ പ്ലസ്സില്‍, ആന്‍ഡ്രോയ്ഡ് 9.0 ഗോ വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്.

Top