ഓണര്‍ 9എക്സ് ഇന്ത്യന്‍ വിപണിയില്‍; മാജിക് വാച്ച് 2, ബാന്‍ഡ് 5ഐ അവതരിപ്പിച്ച് ഓണര്‍

ണര്‍ 9എക്സ് ഇന്ത്യന്‍ വിപണിയില്‍ അവതിരിപ്പിച്ചു. ഓണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ആണിത്. പോപ് അപ്പ് സെല്‍ഫി ക്യാമറയും 48 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സവിശേഷതയുമയാണ് ഫോണ്‍ അവതരിപ്പിച്ചത്.

ഓണര്‍ ആദ്യമായാണ് പോപ്പ് അപ്പ് ക്യാമറയും ഫുള്‍വ്യൂ ഡിസ്പ്ലേയും ഉള്‍പ്പെടുത്തി ഒരു ഫോണ്‍ പുറത്തിറക്കുന്നത്. പോപ്പ് അപ്പ് ക്യാമറയ്ക്ക് ഡസ്റ്റ് പ്രൊട്ടക്ഷന്‍, ഇന്റലിജന്റ് ഫാള്‍ ഡിറ്റക്ഷന്‍ സംരക്ഷണമുണ്ടാവും. സാഫയര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഓണര്‍ 9എക്സ് ഇന്ത്യന്‍ വിപണിയില്‍ 13,999 രൂപയില്‍ ലഭ്യമാകും.

നാല് ജിബി റാം, 6ജി റാം വേരിയന്റുകളില്‍ 128 ജിബി സ്റ്റോറേജുണ്ടാവും. 4000 എംഎഎച്ച് ബാറ്ററിയില്‍ ടൈപ്പ് സി യുഎസ്ബി പോര്‍ട്ട് ആണുള്ളത്. ഓണര്‍ 9എക്സ് സ്മാര്‍ട്ഫോണിനൊപ്പം ഓണറിന്റെ വെയറബിള്‍ ഉപകരണ ശ്രേണിയിലേക്ക് ഓണര്‍ മാജിക് വാച്ച് 2, ഓണര്‍ ബാന്‍ഡ് 5ഐ എന്നീ പുതിയ രണ്ട് ഉല്‍പ്പന്നങ്ങള്‍ കൂടി ഓണര്‍ അവതരിപ്പിച്ചു. ഓണര്‍ ബാന്‍ഡ് 5ഐയ്ക്ക് വില 1999 രൂപയും ഓണര്‍ മാജിക് വാച്ചിന് വില 11999 രൂപയുമാണ് വില .

Top