ഒറ്റ ക്ലിക്കില്‍ പ്രവര്‍ത്തിച്ച് ഒന്നിലേറെ ക്യാമറ; ഫീച്ചറുമായി ഗാലക്സി എസ് 20 സീരീസ്

പുതിയ ഫീച്ചറുമായാണ് സാംസങിന്റെ ഗാലക്സി എസ് 20 സീരീസിലെ ഫോണുകള്‍ എത്തുക. ഒരൊറ്റ ക്ലിക്കില്‍ നോര്‍മല്‍ മോഡിലും വൈഡ് ആംഗിളിലും അടക്കം വിവിധ ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങളെടുക്കാന്‍ അവസരമൊരുക്കുകയാണ് സാംസങ്.

സാംസങിന്റെ ഗാലക്സി എസ് 20 സീരീസിലെ ഫോണുകളില്‍ ഒറ്റ ക്ലിക്കില്‍ ഒന്നിലേറെ ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച് ചിത്രങ്ങളെടുക്കാന്‍ അവസരമുണ്ടാക്കുന്നു. ഫോണിലെ മൂന്ന് ക്യാമറകളില്‍ നിന്നും ഒറ്റ ക്ലിക്കില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്ന ഫീച്ചറിന് ക്വിക് ടേക്ക് എന്നാണ് പേരിട്ടിരിക്കുന്നത്.

എസ്20എസിന്റെ ക്യാമറ ആപ്ലിക്കേഷനില്‍ തന്നെയാണ് ഈ സൗകര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എടുത്ത ചിത്രങ്ങളില്‍ നിന്നും ആവശ്യമുള്ളത് തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്. ആപ്പിള്‍ ഐഫോണ്‍ 11ലും എല്‍ജി വി40യിലും ഈ സൗകര്യം നേരത്തെയുണ്ട്.

Top