പോക്കോയുടെ രണ്ടാമത്തെ ഫോണ്‍ എക്‌സ് 2 പുറത്തിറങ്ങി;സവിശേഷതകളും വിലയും അറിയാം

പോക്കോ എന്ന ബ്രാന്റിന് കീഴില്‍ രണ്ടാമത്തെ ഫോണായ x2 പുറത്തിറങ്ങി. നേരത്തെ ഷവോമിയുടെ സബ് ബ്രാന്റായി പ്രവര്‍ത്തനം തുടങ്ങിയ പോക്കോ സ്വതന്ത്ര്യ ബ്രാന്റാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പോക്കോയുടെ എഫ് 1 എന്ന ആദ്യഫോണ്‍ ഇറങ്ങിയതിനുശേഷം രണ്ടാമതൊരു ഫോണ്‍ വരുന്നു എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് പോക്കോ x2 അവതരിപ്പിച്ചത്.

അറ്റ്‌ലാന്റിസ് ബ്ലൂ, മാട്രിക്‌സ് പര്‍പ്പിള്‍, ഫീനിക്‌സ് റെഡ് എന്ന നിറങ്ങളില്‍ ആണ് ഫോണ്‍ ലഭിക്കുക. ഫെബ്രുവരി 12 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി ലഭ്യമാകും. മൂന്ന് പതിപ്പുകളാണ് പോക്കോ x2വിന് ഉള്ളത്. 6ജിബി റാം ശേഷിയാണ് ആദ്യത്തെ രണ്ട് മോഡല്‍ ഫോണിനും എന്നാല്‍ ഇന്റേണല്‍ മെമ്മറി ശേഷി അനുസരിച്ച് 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ തിരിക്കുന്നു. ഇതില്‍ 64 ജിബിയുടെ വില 15,999 രൂപയാണ്. 128 ജിബി പതിപ്പിന്റെ വില 16,999 രൂപയാണ്. 8ജിബി റാം പതിപ്പിന് വില 19,999 രൂപയാണ്.

ആന്‍ഡ്രോയ്ഡ് 9 ഒഎസില്‍ പ്രവര്‍ത്തിക്കുന്നതാണ് പോക്കോ എക്‌സ് 2. ക്യാമറയിലേക്ക് വന്നാല്‍ പിന്നില്‍ നാല് സെന്‍സറാണ് ഈ ഫോണിനുള്ളത്. 64 എംപി പ്രധാന സെന്‍സര്‍ സോണി ഐഎംഎക്‌സ് 686 സെന്‍സര്‍ പിന്തുണ ഇതിനുണ്ട്. 8 എംപി ആള്‍ട്രാ വൈഡാണ് രണ്ടാമത്തേത്, 2 എംപി മൈക്രോ ഷൂട്ടര്‍, 2എംപി ഡെപ്ക് സെന്‍സറും ഉണ്ട്. മുന്നില്‍ സെല്‍ഫിക്കായി രണ്ട് ക്യാമറകള്‍ ഉണ്ട്. 20 എംപി പ്രൈമറി ക്യാമറയും, 2എംപി സെന്‍സറും.

ക്യൂവല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 730 ജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പ്. 4500 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

Top