പുതിയ സേവനവുമായി ഗൂഗിള്‍; മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം ഇനി ഗൂഗിള്‍ സെര്‍ച്ചിലൂടെ

പുതിയ സേവനവുമായി ഗൂഗിള്‍ രംഗത്ത്. ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ഗൂഗിള്‍ സെര്‍ച്ച് വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനാവും. വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും, താരതമ്യം ചെയ്യാനും റീച്ചാര്‍ജ് ചെയ്യാനും ഇതുവഴി സാധിക്കും.

എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ജിയോ, ബിഎസ്എന്‍എല്‍ കണക്ഷനുകളുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ് സൗകര്യം പ്രയോജനപ്പെടുത്താം. റീച്ചാര്‍ജ് കൂടുതല്‍ സൗകര്യ പ്രദമാക്കുകയാണ് ഗൂഗിള്‍.

ഫോണില്‍ ഗൂഗിള്‍ ഓപ്പണ്‍ ചെയ്ത് ‘ പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജ്’ എന്ന് സെര്‍ച്ച് ചെയ്യുക. അപ്പോള്‍ വരുന്ന സെര്‍ച്ച് റിസല്‍ട്ടില്‍ മൊബൈല്‍ നമ്പര്‍, ഓപ്പറേറ്റര്‍, സര്‍ക്കിള്‍ എന്നീ വിവരങ്ങള്‍ നല്‍കാനുള്ള ഫോമില്‍ വിവരങ്ങള്‍ നല്‍കി ‘ബ്രൗസ് പ്ലാന്‍’ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് റീച്ചാര്‍ജ് പ്ലാനുകള്‍ കാണാന്‍ സാധിക്കും.

ഉപയോക്താക്കള്‍ക്ക് വേണ്ട പ്ലാന്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മൊബിക്വിക്, പേ ടീഎം, ഗൂഗിള്‍ പേ പോലുള്ള ആ പ്ലാനുകള്‍ക്ക് വിവിധ റീച്ചാര്‍ജ് സേവന ദാതാക്കള്‍ നല്‍കുന്ന ഓഫറുകളുടെ പട്ടിക കാണാം. ഇതില്‍ നിന്നും ഇഷ്ടമുള്ള സേവനം തിരഞ്ഞെടുത്ത് പ്രസ്തുത ആപ്പില്‍ നിന്നും റീച്ചാര്‍ജ് പൂര്‍ത്തിയാക്കാം.

Top