സ്മാര്‍ട്ട്ഫോണ്‍ ലാവ ഇസഡ് 53 അവതരിപ്പിച്ചു; 4,829 രൂപയ്ക്ക് ലഭ്യമാകും

ലാവ മൊബൈല്‍സ് ഇസഡ് സീരീസിലെ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. ലാവ ഇസഡ് 53നെയാണ് അവതരിപ്പിച്ചത്. 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 1 ജിബി റാം, 8 ഇന്‍ഡിക് ഭാഷകള്‍ക്കുള്ള പിന്തുണ എന്നി സവിശേഷതകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

ലാവ ഇസഡ് 53 4,829 രൂപയ്ക്ക് ലഭ്യമാകും. 600-1200 പിക്സല്‍ റെസല്യൂഷന്‍, 232 പിപി പിക്സല്‍ ഡെന്‍സിറ്റി എന്നിവ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രിസം ഡിസൈന്‍ ഉപയോഗിച്ചാണ് ലാവ ഇസഡ് 53 നിര്‍മ്മിച്ചിരിക്കുന്നത്. പ്രിസം റോസ്, പ്രിസം ബ്ലൂ നിറങ്ങളില്‍ ലാവ ഇസഡ് 53 ലഭിക്കും.

ഡിസ്പ്ലേയുടെ മുകളില്‍ ഒരു ഡൈഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. 1.4 ജിഗാ ഹേര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറും 1 ജിബി റാമും 16 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഉള്ള ഈ സ്മാര്‍ട്ട്ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വികസിപ്പിക്കാനാകും.

Top