ആപ്പിള്‍ ഡേസ്; ഐഫോണുകള്‍ക്ക് നിരവധി ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്

ഫോണുകള്‍ക്ക് നിരവധി ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്. കാഷ് ഡിസ്‌കൗണ്ടും പലിശയില്ലാത്ത പ്രതിമാസ അടവും അടക്കം നരവധി ഓഫറുകളുമായാണ് ഫ്‌ളിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്. ആപ്പിള്‍ ഡേസ് എന്ന പേരിട്ട ഫ്‌ളിപ്കാര്‍ട്ട് ഓഫറുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചുകഴിഞ്ഞു. ഫെബ്രുവരി എട്ടാം തിയതിവരെ മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ.

ഐഫോണ്‍ XSന്റെ 64 ജി.ബി വേരിയന്റിന് 5000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവില്‍ 59999 രൂപയുള്ള ഫോണ്‍ ഓഫറില്‍ 54999 രൂപക്ക് ലഭിക്കും. ഫോണ്‍ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉപയോഗിക്കുമ്പോഴുള്ള 7000 രൂപയുടെ ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഐഫോണ്‍ 11നും ഐഫോണ്‍ 11 പ്രോക്കും ഐഫോണ്‍ XR നും വിലയില്‍ നേരിട്ട് കുറവില്ല. എന്നാല്‍ പലിശയില്ലാത്ത പ്രതിമാസ അടവില്‍ ഫോണ്‍ വാങ്ങാനാകും. 8317 രൂപയാണ് കുറഞ്ഞ ഇ.എം.ഐ. ഈ ഫോണ്‍ എടുക്കുന്ന എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉടമകള്‍ക്ക് 5000 രൂപയുടെ കുറവ് കിട്ടും. ഐഫോണ്‍ 7നും ഐഫോണ്‍ 7 പ്ലസും യഥാക്രമം 24999, 33999 രൂപക്ക് ലഭിക്കും. ഐഫോണ്‍ 6S ന്റെ 32 ജി.ബി മോഡല്‍ 23999 രൂപക്കാണ് ഫ്‌ളിപ്കാര്‍ട്ട് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.

Top