വാവേയ് പി 40, പി 40 പ്രോ മാര്‍ച്ചില്‍ വിപണിയിലെത്തും; കൂടെ 5ജി പിന്തുണയും

പി 40, പി 40 പ്രോ എന്നിവ ചൈനീസ് കമ്പനിയായ വാവേയുടെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ്. ഇവ മാര്‍ച്ചില്‍ വിപണിയിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹാന്‍ഡ്‌സെറ്റിന്റെ വിവരങ്ങള്‍ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ ടെനയില്‍ ലിസ്റ്റുചെയ്തു. മോഡല്‍ നമ്പറുകളായ ANA-AN00 / ANA-TN00 (വാവേയ് P40), ELS-AN00 / ELS-TN00 (വാവേയ് പി 40 പ്രോ) എന്നിവയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മോഡല്‍ നമ്പറുകള്‍ ഒഴികെ ഹാന്‍ഡ്‌സെറ്റുകളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഹാന്‍ഡ്‌സെറ്റുകളിലും 5ജി നെറ്റ്‌വര്‍ക്ക്‌ ലഭ്യമാകും. കൂടാതെ, ഡ്യുവല്‍ സിം കാര്‍ഡുകളെ പിന്തുണയ്ക്കുന്നതായിരിക്കും.

ഫ്‌ലാഗ്ഷിപ്പ് ഹാന്‍ഡ്‌സെറ്റുകളില്‍ ഗൂഗിള്‍ സേവനങ്ങളെ പിന്തുണയ്ക്കുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. വാവേയ് പി 40 പ്രോയുടെ പ്രത്യേക വേരിയന്റും ലോഞ്ചിങ് സമയത്ത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10x ഒപ്റ്റിക്കല്‍ സൂം ശേഷിയുള്ള ക്യാമറകളും ഉള്‍പ്പെടും. ക്യാപ്‌സ്യൂള്‍ ആകൃതിയിലുള്ള ഹോള്‍-പഞ്ച് ഹൗസിങ് ഡ്യുവല്‍ സെല്‍ഫി ക്യാമറകള്‍ ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

Top