പുതിയ സവിശേഷതകള്‍; എച്ച്പിയുടെ ക്രോംബുക്ക് എക്‌സ് 360 കേരള വിപണിയില്‍

ച്ച്പിയുടെ ഏറ്റവും മികച്ച ക്രോംബുക്ക് എക്‌സ് 360 കേരള വിപണിയില്‍ എത്തി. ടാബ്ലെറ്റ്, ടെന്റ്, സ്റ്റാന്‍ഡ് അല്ലെങ്കില്‍ ലാപ്ടോപ്പ് എന്നിങ്ങനെ വിവിധ രീതിയില്‍ ഉപയോഗിക്കാവുന്ന സവിശേഷതയുമായാണ് എക്‌സ് 360 എത്തിയിരിക്കുന്നത്.

പ്രീമിയം രൂപവും ഭാവവും സാമന്യയിക്കുന്ന ക്രോംബുക്ക് എക്‌സ് 360 കാര്യക്ഷമതയിലും പ്രകടനത്തിലും വളരെ മികച്ചതാണെന്നാണ് എച്ച്.പി പറയുന്നത്. 14/12ഇഞ്ച് ഡബ്ല്യൂഎല്‍ഇഡി ബാക്ക്‌ലിറ്റ് മൈക്രോ എഡ്ജ് ടച്ച് ഡിസ്‌പ്ലേ ജീവനുള്ള ചിത്രങ്ങള്‍, സമൃദ്ധമായ നിറ വൈവിദ്ധ്യങ്ങള്‍, മികച്ച പ്രതികരണം എന്നിവ ലഭ്യമാക്കുന്നു.

ഡ്യൂവല്‍ ശ്രേണി ഡിജിറ്റല്‍ മൈക്രോഫോണ്‍, എച്ച്പി വൈഡ് വിഷന്‍ എച്ച്ഡി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. സ്പോര്‍ട്സ് ഡ്യുവല്‍ സ്പീക്കറുകള്‍ ബാങ് ആന്‍ഡ് ഒലുഫ്സെന്‍ ആണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. അയ്‌ലന്റ് ശൈലില്‍ ബാക്ക്ലിറ്റ് കീബോര്‍ഡാണ് എക്സ് 360യുടെ മറ്റൊരു സവിശേഷത. 2യുഎസ്ബി-സി, ഒരു യുസ്ബി-എ പോര്‍ട്ടുകളും, ഹെഡ്ഫോണ്‍ മൈക്രോഫോണ്‍ കോമ്പോയും ഉള്‍പ്പെടുത്തിയിരിക്കുന്നു. എക്‌സ് 360യുടെ വില 20,000 മുതല്‍ Rs 50,000രൂപ വരെയാണ്.

Top