പരസ്യങ്ങള്‍ തടസം സൃഷ്ടിക്കുന്നു; പ്ലേസ്റ്റോറില്‍ നിന്നും 600 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

playstore

പയോക്താക്കള്‍ക്ക് തടസം സൃഷ്ടിക്കും വിധം പരസ്യങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്നും 600 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. പരസ്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി.

ഫോണ്‍ ഉപയോഗത്തിനിടെ അപ്രതീക്ഷിതമായ രീതികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പരസ്യങ്ങളും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോഴുമെല്ലാം കയറിവരികയും ചെയ്യുന്ന പരസ്യങ്ങളാണ് നീക്കം ചെയ്തത്.

നീക്കം ചെയ്തവയില്‍ ഭൂരിഭാഗവും ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആപ്ലിക്കേഷനുകളാണ്. ഈ ആപ്ലിക്കേഷനുകള്‍ക്കെല്ലാം കൂടി 450 കോടിയിലധികം ഡൗണ്‍ലോഡുകളാണുള്ളത്. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആപ്ലിക്കേഷനുകളെ കണ്ടെത്തിയത്.

Top