ഫിറ്റ്നസ് ബാന്‍ഡ് വാവ്വേ ബാന്‍ഡ് 4; സ്റ്റെപ്പ് കൗണ്ടര്‍ സവിശേഷതയുമായി ഇന്ത്യയില്‍ എത്തി

ഫിറ്റ്നസ് ബാന്‍ഡ് വാവ്വേ ബാന്‍ഡ് 4 ഇന്ത്യയില്‍ അവതരിച്ചു. ഫെബ്രുവരി 1 നാണ് ബാന്‍ഡ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയത്. സ്റ്റെപ്പ് കൗണ്ടര്‍ സവിശേഷത ബാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ഹുവാവേ ബാന്‍ഡ് 4 ഫ്ലിപ്പ്കാര്‍ട്ടില്‍ മാത്രമായാണ് ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചു. ബാന്‍ഡ് 4 ഒരു നിശ്ചിത സമയത്തേക്ക് 1,999 രൂപയ്ക്ക് ലഭ്യമാകും. ഗ്രാഫൈറ്റ് കറുത്ത നിറത്തിലാണ് ബാന്‍ഡ് എത്തിയിരിക്കുന്നത്.

കളര്‍ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ ഉപയോഗിച്ച് 2.5 റൗണ്ടഡ് ഗ്ലാസ്, ഒലിയോഫോബിക് കോട്ടിംഗ് എന്നിവയാല്‍ പ്രീലോഡ് ചെയ്ത ഹുവാവേ ബാന്‍ഡ് 4 ഇഎംയുഐ-യില്‍ഡ പ്രവര്‍ത്തിക്കുന്നു.

ഒരൊറ്റ ചാര്‍ജില്‍ ഒമ്പത് ദിവസത്തെ ആയുസ്സ് നല്‍കുമെന്ന് അവകാശപ്പെടുന്ന 91 എംഎഎച്ച് ബാറ്ററിയാണ് ഫിറ്റ്നസ് ബാന്‍ഡില്‍ നല്‍കിയിരിക്കുന്നത്. ഏത് യുഎസ്ബിഎ പോര്‍ട്ടിലേക്കും ചേര്‍ക്കാന്‍ കഴിയുന്ന യുഎസ്ബി പ്ലഗ് വഴിയാണ് ബാന്‍ഡ് ചാര്‍ജാവുക.

Top