കാനണ്‍ ഇ.ഒ.എസ്-1ഡി.എക്സ് മാര്‍ക്ക് 111 ; ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 5,75,995 രൂപ

കാനണ്‍ ഇന്ത്യ’യുടെ ‘ഇ.ഒ.എസ്-1ഡി. എക്സ് മാര്‍ക്ക് 111’ ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘കാനണ്‍ ഇ.ഒ.എസ്.’ വിപുലമാക്കുന്നതിന്റെ ഭാഗമായാണ്’ ഇ.ഒ.എസ്-1ഡി. എക്സ് മാര്‍ക്ക് 111′ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഡിജിറ്റല്‍ ഇമേജിങ് സാങ്കേതിക വിദ്യയുടെ ഏറ്റവും ആധുനിക സവിശേഷതകളാണ് ഇ.ഒ.എസ്-1ഡി.എക്സ് മാര്‍ക്ക് 111 നല്‍കുന്നത്. ഉന്നത നിലവാരത്തിലുള്ള ഇമേജുകള്‍ ലഭ്യമാക്കി ഫോട്ടോഗ്രാഫിയിലെയും വീഡിയോഗ്രാഫിയിലെയും പ്രൊഫഷണലുകളുടെ മികവ് വര്‍ധിപ്പിക്കാനും വിവാഹം, വൈല്‍ഡ്‌ലൈഫ്, ഫാഷന്‍, സ്പോര്‍ട്‌സ്, ചലച്ചിത്ര നിര്‍മാണം തുടങ്ങിയ രംഗങ്ങളെ സജീവമാക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

ഈ മുന്‍നിര ക്യാമറ മുമ്പെങ്ങുമില്ലാത്തവിധം പുതുമ അനുഭവിക്കാനുള്ള അവസരം ഒരുക്കുന്നു. ഏതുതരം ചിത്രീകരണ അവസ്ഥയിലും ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് സഹായിക്കുന്നു. 512 ജി.ബി സി.എഫ്. എക്സ്പ്രസ് കാര്‍ഡും റീഡറും ഉള്‍പ്പടെ 5,75,995 രൂപയാണ് വില.

Top