പുതിയ വിലയുമായി വിവോ Z സീരീസ്, 2000 കുറച്ച് വിവോ Z1 പ്രോ വിപണിയില്‍

താനും മാസങ്ങള്‍ക്ക് മുമ്പാണ് വിവോ ഇസഡ് സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ സീരീസിന് കീഴില്‍ പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട്ട്ഫോണായ വിവോ സെഡ് 1 പ്രോയുടെ വില കുറച്ചു. ഹാന്‍ഡ്സെറ്റിന്റെ ബേസ് മോഡലായ 4 ജിബി റാമിന്റെ ഇന്ത്യയിലെ അടിസ്ഥാന വില 14990 രൂപയില്‍ നിന്നും 13,990 രൂപയാക്കിയാണ് കുറച്ചത്. 6 ജിബി മോഡലിന്റെ വില 2,000 രൂപയുമായാണ് കുറച്ചിട്ടുള്ളത്. ഫ്‌ലിപ്കാര്‍ട്ടിലും വിവോയുടെ ഒഫീഷ്യല്‍ സൈറ്റായ വിവോ.കോമിലുമാണ് ഈ പുതിയ വിലകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുന്നത്. വിവോ Z1 പ്രൊ വാങ്ങുമ്പോള്‍ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.

സോണിക് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സോണിക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുക. വിവോ Z1 പ്രോ ഹാന്‍ഡ്‌സെറ്റിന്റെ പിന്നില്‍ മൂന്നു ക്യാമറകളാണുള്ളത്. ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കുമായി 16 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവയാണ് വിവോ Z1 പ്രോയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലുള്ളത്. മൂന്നാമത്തേത് രണ്ട് മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സര്‍ ആണ്. 32 മെഗാപിക്‌സലിന്റെ ‘ഇന്‍-ഡിസ്‌പ്ലേ’ സെല്‍ഫി ക്യാമറയാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്.

ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് വിവോ Z1 പ്രോയിലുള്ളത്.
വോയ്സ് ചേഞ്ചര്‍, ഗൂഗിള്‍ അസിസ്റ്റന്റ്, മറ്റ് വോയ്സ് അസിസ്റ്റന്റുകള്‍ എന്നിവ എളുപ്പത്തില്‍ ആക്സസ് ചെയ്യുന്നതിന് പ്രത്യേകം എഐ ബട്ടണ്‍ ഫീച്ചറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 9-ലാണ് ഫോണിന്റെ പ്രവര്‍ത്തനം.

Top