ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി രംഗത്ത്

ബിഎസ്എന്‍എല്‍ രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി രംഗത്തെത്തി. നിലവില്‍ വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ സേവനദാതാക്കള്‍ നല്‍കിവരുന്ന പ്ലാനുകളേക്കാള്‍ മികച്ച പ്ലാനാണ് ബിഎസ്എന്‍എല്‍ നല്‍കി വരുന്നത്.

ഡേറ്റ മാത്രം ലഭ്യമാക്കുന്ന ബിഎസ്എന്‍എലിന്റെ 96 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 10 ജിബി ഡാറ്റ പ്രതിദിനം ഉപയോഗിക്കാനാവും. അതേപോലെ 28 ദിവസം വാലിഡിറ്റിയുള്ള 236 രൂപയുടെ പ്ലാനിലും പ്രതിദിനം പത്ത് ജിബി ഡേറ്റ ഉപയോഗിക്കാനാവും. ഈ പ്ലാനിലും ഡേറ്റ മാത്രമാണ് ലഭിക്കുക.

4ജി ഡേറ്റ വാഗ്ദാനം ചെയ്യുമ്പോള്‍ മറ്റ് സ്വകാര്യ നെറ്റ് വര്‍ക്കുകളുടെ അത്രയും വേഗം ബിഎസ്എന്‍എലിന് ഇല്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാലും 4ജി ഡേറ്റയ്ക്കൊപ്പം സൗജന്യ കോളും വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാന്‍ ബിഎസ്എന്‍എലിനുണ്ട്. 251 രൂപയുടെ പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാം. 51 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

രാജ്യത്ത് 4ജി സേവനങ്ങള്‍ പൂര്‍ണമായി ലഭ്യമാക്കാന്‍ ബിഎസ്എന്‍എലിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ബിഎസ്എന്‍എലിന്റെ 4ജി പ്ലാനുകള്‍ ലഭ്യമാവുകയുള്ളു.

Top