കൊറോണ; ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ടെക്ക് ഭീമന്മാര്‍

കൊറോണ പടരുന്ന സമയത്ത് തന്നെ വ്യാജ പ്രചരണങ്ങളും കൂടുന്നുണ്ട്. എന്നാല്‍ ജനങ്ങളിലേക്ക് ശരിയായ വിവരങ്ങള്‍ എത്തിക്കാന്‍ ശ്രമത്തിലാണ് ടെക്ക് ഭീമന്മാര്‍. ഇതിനായി ഫെയ്സ് ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, റെഡ്ഡിറ്റ് എന്നിവര്‍ കൈകോര്‍ക്കുന്നു.

മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇന്‍, ഗൂഗിളിന്റെ യൂട്യൂബ് എന്നിവയും ഇതിന്റെഭാഗമാണ്. വൈറസിനെക്കുറിച്ചുള്ള തട്ടിപ്പുകളും തെറ്റായ വിവരങ്ങളുടെ പ്രചാരണവും സംയുക്തമായി നേരിടുന്നതിനും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ആധികാരികമായ ഉള്ളടക്കം വര്‍ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സര്‍ക്കാര്‍ ആരോഗ്യസംരക്ഷണ ഏജന്‍സികളുമായി സഹകരിച്ച് നിര്‍ണായക അപ്‌ഡേറ്റുകള്‍ പങ്കിടുന്നതിനും ഞങ്ങള്‍ സഹായിക്കുന്നു,” എന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കമ്പനികള്‍ പറഞ്ഞു.

ഈ ശ്രമങ്ങളില്‍ പങ്കാളികളാവാന്‍ മറ്റ് കമ്പനികളെ സ്വാഗതം ചെയ്യുന്നവുവെന്നും ഈ കൂട്ടായ്മ പറഞ്ഞു. ഫെയ്സ്ബുക്ക്, യൂട്യൂബ് പോലുള്ള സേവനങ്ങള്‍ നേരത്തെ തന്നെ തെറ്റിദ്ധാരണ പടര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top