ഒടുവില്‍ വാട്‌സ് ആപ്പില്‍ ഡാര്‍ക്ക് മോഡ് എത്തി; ആക്റ്റിവേറ്റ് ചെയ്യാന്‍ ഇത് ചെയ്യുക

കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ വാട്‌സ് ആപ്പില്‍ ഡാര്‍ക്ക് മോഡ് എത്തി. ഇനി എല്ലാ ഉപയോക്താക്കള്‍ക്കും ഡാര്‍ക്ക് മോഡ് ഉപയോഗിക്കാം. ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡാര്‍ക്ക് മോഡ് എത്തിയിട്ടുണ്ട്.

വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഡാര്‍ക്ക് മോഡുള്ളത്. ആന്‍ഡ്രോയിഡ് 9, ആന്‍ഡ്രോയിഡ് 10 ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഡാര്‍ക്ക് മോഡ് അപ്ഡേറ്റ് ലഭിക്കും. ഐഓഎസ് 13 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും വാട്‌സ് ആപ്പ് ഡാര്‍ക്ക് മോഡ് ഉപയോഗിക്കാം.

ഫോണില്‍ ഡാര്‍ക്ക് മോഡ് ലഭിക്കാനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ വാട്‌സ് ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതി. ഘട്ടം ഘട്ടമായാണ് ഡാര്‍ക്ക് മോഡ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. പുതിയ അപ്ഡേറ്റില്‍ ഡാര്‍ക്ക് മോഡ് എത്തിയില്ലെങ്കില്‍ അല്‍പം കൂടി ഉപയോക്താക്കല്‍ കാത്തിരിക്കേണ്ടിവരും.

അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ ‘Chats’ എന്നത് തിരഞ്ഞെടുക്കുക. അതില്‍ ‘Theme’ എന്ന ഓപ്ഷന്‍ തുറന്നാല്‍ സിസ്റ്റം ഡിഫോള്‍ട്ട്, ലൈറ്റ്, ഡാര്‍ക്ക് എന്നിവ കാണാം. ഇതില്‍ Dark എന്നത് തിരഞ്ഞെടുത്താല്‍ വാട്‌സ് ആപ്പ് ആപ്പ് കറുത്ത പശ്ചാത്തലത്തിലേക്ക് മാറും. ഐഫോണ്‍ ഉപയോക്താക്കള്‍ വാട്‌സ് ആപ്പ് അപ്ഡേറ്റ് ചെയ്തതിന് ശേഷം സെറ്റിങ്സ് ഓപ്ഷനുകള്‍ തുറക്കുക. അതില്‍ Display & Brightness എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുത്ത് ഡാര്‍ക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.

Top