ടിക് ടോക്കില്‍ സജീവം കൊറോണ വിഷയം; ബോധവത്കരണവുമായി താരങ്ങളും വിദഗ്ധരും

കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഗൗരവകമായ ഇടപെടലുകളാണ് ടിക് ടോക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. വെറും കുട്ടിക്കളിക്ക് വേണ്ടിയുള്ള ആപ്ലിക്കേഷന്‍ മാത്രമല്ല എന്ന് തെളിയിച്ചിരിക്കുകയാണ്. കൊറോണ ബോധവത്കരണം തന്നെയാണ് ഇപ്പോള്‍ ടിക് ടോക്കില്‍ സജീവമായ വിഷയം. വൈറസിനെതിരെയുള്ള വീഡിയോകളാണ് കൂടുതലും ടിക് ടോക്കില്‍ പങ്കുവെയ്ക്കുന്നത്.

മന്ത്രിമാരും ആരോഗ്യ പ്രവര്‍ത്തകരും സിനിമാതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും വ്‌ളോഗര്‍മാരുമെല്ലാം ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോകള്‍ ടിക് ടോക്കില്‍ പങ്കുവെക്കാന്‍ തുടങ്ങിയിരിക്കുന്നു.
നിരവധി ആരോഗ്യവിദഗ്ധര്‍ കൊറോണ മുന്‍കരുതല്‍ എങ്ങനെ വേണം എന്തുചെയ്യണം എന്നത് സംബന്ധിച്ച കാര്യങ്ങള്‍ ടിക് ടോക്കിലൂടെ പങ്കുവെക്കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചുള്ള രസകരമായ വീഡിയോകള്‍ കൂടുതലായി ആളുകളിലേക്ക് എത്തുന്നുണ്ട്.

വില്‍ സ്മിത്ത്, അര്‍ണോള്‍ഡ് ഷ്വാസ്നേഗര്‍ പോലുള്ള താരങ്ങളും ടിക് ടോക്കിലുണ്ട്. ബോളിവുഡ് താരങ്ങളും ടിക് ടോക്ക് കാര്യമായെടുക്കുന്നു. മാധുരി ദീക്ഷിത്, ദീപികാ പദുകോണ്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങള്‍ ടിക് ടോക്കില്‍ സജീവമാണ്. ബോളിവുഡ് മാത്രമല്ല മലയാളി താരങ്ങളും കേരളത്തിലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ടിക് ടോക്ക് വഴി ജനങ്ങളോട് സംവദിക്കുന്നതില്‍ സജീവമാണ്.

Top