പന്നിപ്പനി സ്ഥിരീകരിച്ചു; സാപിന്റെ ഇന്ത്യയിലെ ഓഫീസുകള്‍ താത്കാലികമായി അടച്ചു

ബെംഗളുരു: പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിര സോഫ്റ്റ് വെയര്‍ കമ്പനിയായ സാപിന്റെ (SAP) ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു. രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓഫീസുകള്‍ താത്കാലികമായി അടച്ചത്.

ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് താത്കാലികമായി അടച്ചത്. ഇതേതുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

ബെംഗളുരു സ്വദേശികളായ രണ്ട് ജീവനക്കാരിലാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സഹപ്രവര്‍ത്തകരെ നിരീക്ഷിക്കാനുള്ള നടപടികളും നടത്തിവരികയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കമ്പനി മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Top