കൊറോണയില്‍ ഇന്റര്‍നെറ്റ് ഡൗണായാല്‍…; കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ജിയോ

കൊറോണ വ്യാപനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ട്രാഫിക് വര്‍ധിക്കുകയാണെങ്കില്‍ അത് നേരിടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് റിലയന്‍സ് ജിയോ. ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് റിലയന്‍സ് ജിയോ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ കമ്പനികള്‍ നിര്‍ദേശിച്ചിരുന്നു. ജോലികള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വീട്ടിലിരുന്ന് ചെയ്യേണ്ടി വരുമ്പോള്‍ ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിക്കാനിടയുണ്ട്. ഇത് പരിഹരിക്കാന്‍ എല്ലാ സ്ഥലങ്ങളിലും ഇന്റര്‍നെറ്റിന്റെ സാങ്കേതിക സൗകര്യം വര്‍ധിപ്പിക്കാന്‍ ജിയോ പ്രാപ്തമാണെന്ന് സര്‍ക്കാരിനെ അറിയിച്ചു.

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ ഉണ്ടാകാവുന്ന അധിക ആവശ്യത്തില്‍ 40% വരെ കൈകാര്യം ചെയ്യുവാന്‍ ജിയോക്ക് സാധിക്കുമെന്നും അറിയിച്ചു.

Top