റെഡ്മി 8 എയുടെ പിന്‍ഗാമി; റെഡ്മി 9 എ ഫെബ്രുവരി 11ന് അവതരിപ്പിച്ചേക്കും

2020ലെ ആദ്യത്തെ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഷവോമിയുടെ റെഡ്മി ബ്രാന്റ്. റെഡ്മി 8 എയുടെ പിന്‍ഗാമിയാണ് ഷവോമി അവതരിപ്പിക്കുക എന്നാണ് സൂചന. ഈ ഗാഡ്ജറ്റിനെ റെഡ്മി 9എ എന്ന് വിളിക്കാനാണ് സാധ്യത. ഫെബ്രുവരി 11 നാണ് ഫോണ്‍ അവതരിപ്പിക്കുക.

അടുത്തിടെ വന്ന ഒരു ടീസര്‍ വീഡിയോയില്‍ റെഡ്മി 9 എയുടെ രൂപകല്‍പ്പന കാണിക്കുന്നു, ഇത് റെഡ്മി 8 എയ്ക്ക് സമാനമാണ്. റെഡ്മി 8 എയില്‍ നിന്ന് 5000 എംഎഎച്ച് ബാറ്ററി നിലനിര്‍ത്തുമെന്ന് റെഡ്മി 9 എ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ റെഡ്മി 8 എയില്‍ നിന്ന് യുഎസ്ബിസി പോര്‍ട്ടും ഫോണിന് ലഭിക്കാനുള്ള സാധ്യതയുണ്ട്.

പിന്‍ ക്യാമറ സിംഗിള്‍ റിയര്‍ സജ്ജീകരണത്തില്‍ നിന്ന് ഇരട്ട ക്യാമറ സജ്ജീകരണത്തിലേക്ക് അപ്ഗ്രേഡുചെയ്യും. പ്രധാന ക്യാമറയ്ക്കൊപ്പം റെഡ്മി ഡെപ്ത് ക്യാമറയോ പിന്നില്‍ വൈഡ് ആംഗിള്‍ ക്യാമറയോ നല്‍കാനുള്ള സാധ്യതയുണ്ട്. സവിശേഷതകളെയും വിലയെയും കുറിച്ച് റെഡ്മി വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 11 ന് റെഡ്മി 9 എ പുറത്തിറക്കാനാണ് സാധ്യത.

Top