റിയല്‍മി 6ഐ മാര്‍ച്ച് 17ന് പുറത്തിറക്കും, 48 മെഗാപിക്സല്‍ ക്വാഡ് ക്യാമറയുമായി

റിയല്‍മി 6 സീരീസില്‍ നിന്നും പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു. റിയല്‍മീ 6, റിയല്‍മീ 6 പ്രോ എന്നിവയ്ക്ക് ശേഷം റിയല്‍മി 6ഐ എന്ന പേരുമായാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്. 48 മെഗാപിക്സല്‍ ക്വാഡ് ക്യാമറയുമായാണ് പുതിയ ഫോണ്‍ എത്തുന്നത്.

റിയല്‍മി 6ഐ മാര്‍ച്ച് 17ന് പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. റിയല്‍മീ 6 ന്റെ മീഡിയടെക് ഹീലിയോ ജി 80 പ്രോസസര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും റിയല്‍മീ 6ഐ. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇത് ഒരു ഓണ്‍ലൈന്‍ ഇവന്റിലായിരിക്കും നടത്തുക.

മികച്ച ഗെയിമിംഗ് അനുഭവം നല്‍കുന്നതിന് ഗ്രാഫിക്സ് കേന്ദ്രീകൃത ഹൈപ്പര്‍ എഞ്ചൈന്‍ സാങ്കേതികവിദ്യ ഇത് സുഗമമാക്കും. 8 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്സ് റാമും ഇഎംഎംസി 5.1 സ്റ്റോറേജും ഇതിലുണ്ട്. ഫോണില്‍ കുറഞ്ഞത് 4 ജിബി റാം ഉണ്ടായിരിക്കും. 5000 എംഎഎച്ച് ബാറ്ററിയില്‍ 18വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് വാഗ്ദാനം ചെയ്യുന്നു. യുഎസ്ബിസി പോര്‍ട്ടും ഇത് നല്‍കുന്നു.

Top