മികച്ച ക്യാമറ, ഡിസ്‌പ്ലേ; ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള ഫോണായി പോക്കോ എക്സ് 2

മികച്ച ക്യാമറ നിലവാരം, ഡിസ്‌പ്ലേ എന്നിവയുമായി ഉപയോക്താക്കളില്‍ നിന്ന് മികച്ച നേട്ടം കൈവരിച്ച് പോക്കോ എക്സ് 2. ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള സ്മാര്‍ട്ട്ഫോണായി മാറിയിരിക്കുകയാണ് പോക്കോ എക്സ് 2. കഴിഞ്ഞ മാസമാണ് പോക്കോ എക്സ് 2 വിപണിയില്‍ എത്തിയത്.

2020 മാര്‍ച്ച് 12 വരെ 20,000 ത്തിലധികം ഉപയോക്തൃ റേറ്റിംഗുകളുമായി പോക്കോ എക്സ് 2- 4.6 റേറ്റിംഗ് പോയിന്റുകള്‍ നേടി. 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയാണു വില. 128 ജിബി വേരിയന്റ് 16,999 രൂപയ്ക്കും 8 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള ടോപ്പ് മോഡലിന് 19,999 രൂപയാണ് വില. നീല, പര്‍പ്പിള്‍, ചുവപ്പ്, ഫീനിക്സ് റെഡ് എന്നിവയുള്‍പ്പെടെ നാല് വ്യത്യസ്ത നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. പോക്കോ എക്സ് 2 ഒരു കോര്‍ണിംഗ് ഗോറില്ല ഗ്ലാസില്‍ എത്തുന്നു.

ഫോണിന്റെ ഭാരം 208 ഗ്രാം മാത്രമാണ്. 2400-1080 പിക്സല്‍ ഫുള്‍ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്പ്ലേയാണ് പോക്കോ എക്സ് 2 അവതരിപ്പിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി ആണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

എക്സ് 2 ന് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ട്. 2 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറകളും മികച്ച ഡെപ്ത്, മാക്രോ സെന്‍സറുകളായി പ്രവര്‍ത്തിക്കുന്നു.
സെല്‍ഫിക്കായി, 20 മെഗാപിക്സലും 2 മെഗാപിക്സല്‍ സെന്‍സറുകളും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് പോക്കോ എക്സ് 2 ന് ഉള്ളത്. 27വാട്സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4500 ബാറ്ററി പോക്കോ എക്സ് 2 വാഗ്ദാനം ചെയ്യുന്നു.

Top