മോട്ടോറോള റേസര്‍ ഫോള്‍ഡബിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; ഫ്ളിപ്കാര്‍ട്ട് വഴി ലഭ്യമാകും

മോട്ടോറോള റേസര്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പഴയ ഫ്ളിപ്ഫോണ്‍ ആയിരുന്ന റേസറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചത്. ഏപ്രില്‍ രണ്ട് മുതല്‍ ഫ്ളിപ്കാര്‍ട്ട് വഴിയാണ് റേസര്‍ ഫോണിന്റെ വില്‍പന നടക്കുക. 1,24,999 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ വില.

രണ്ട് സ്‌ക്രീനുകളാണ് ഈ ഫോണിനുള്ളത്. 2142 * 876 പിക്‌സല്‍ റസലൂഷനിലുള്ള 6.2 ഇഞ്ച് പിഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് പ്രധാനപ്പെട്ടത്. ഫ്‌ളെക്‌സ് വ്യൂ ഡിസ്‌പ്ലേ എന്നാണ് മോട്ടോറോള ഈ സ്‌ക്രീനിനെ വിളിക്കുന്നത്. നീളത്തിലുള്ള ഫോണ്‍ തുല്യമായി മടക്കുന്ന രീതിയില്‍ ക്ലാംഷെല്‍ ഫോള്‍ഡിങ് ആണ് ഇതിനുള്ളത്. രണ്ടാമത്തേത് 2.7 ഇഞ്ച് ജിഓഎല്‍ഇഡി ഡിസ്‌പ്ലൈയാണ്. 600 * 800 പിക്‌സല്‍ റസലൂഷനാണ് ഈ സ്‌ക്രീനിനുള്ളത്.

സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍ ചിപ്പ് ആണ് മോട്ടോ റേസറില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറ് ജിബി റാം ശേഷിയും 128 ജിബി സ്റ്റോറേജ് സൗകര്യവും ഫോണിനുണ്ട്. മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ആവില്ല. ഫോണ്‍ മടക്കിയാലും സെല്‍ഫിയ്ക്ക് വേണ്ടിഉപയോഗിക്കാം. പ്രധാന സ്‌ക്രീനിന് മുകളിലായി അഞ്ച് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ നല്‍കിയിട്ടുണ്ട്. 15 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കുന്ന 2510 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

Top