നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് ട്രായ്; ഇന്ത്യയില്‍ 5ജി എത്താന്‍ ഇനിയും വൈകും

ന്ത്യയില്‍ 5ജി എത്താന്‍ ഇനിയും വൈകുമെന്ന് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളൊന്നും തന്നെ 5ജി സ്പെക്ട്രം വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശിക്കുന്ന വില താങ്ങാനാകാത്തതാണ് പ്രധാന കാരണം.

മെഗാഹെര്‍ട്സിന് 493 കോടി രൂപ വച്ച് 100 മെഗാഹെട്സിന് 50,000 കോടി രൂപയോളമാണ് ട്രായ് നിര്‍ദേശിച്ചരുന്ന വില. ഇത് താങ്ങാന്‍ പറ്റാത്തതാണെന്ന് കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിരക്ക് കൂടുതലാണെന്ന് കമ്പനികള്‍ പറഞ്ഞപ്പോള്‍ നിരക്ക് മാറ്റില്ലെന്നായിരുന്നു ട്രായുടെ വാദം.

കടബാധ്യതയുള്ള എയര്‍ടെല്ലും വോഡാഫോണും 5ജി വാങ്ങാന്‍ സാധ്യത കുറവാണ്. എന്നാല്‍ റിലയന്‍സ് ജിയോ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കമ്പനികളും ട്രായും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ വില കുറക്കാത്തതിനാല്‍ 5ജി ഇന്ത്യയിലെത്താന്‍ ഇനിയും വൈകുമെന്നാണ് ലഭിക്കുന്ന വിവിരം.

Top