കൊറോണ; ചൈനയിലെ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ കുറച്ചുദിവസം കൂടി അടഞ്ഞുകിടക്കും

കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ചൈനയിലെ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ കുറച്ചുദിവസത്തേക്ക് കൂടി അടഞ്ഞുകിടക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 10 വരെ 42 സ്റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന് ആപ്പിള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 15 വരെ ആപ്പിള്‍ സ്റ്റോറുകള്‍ അടഞ്ഞുകിടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അടഞ്ഞുകിടക്കുന്ന സ്റ്റോറുകള്‍ തുറക്കാനും സാധ്യതയുണ്ട്. സ്റ്റോറുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി സ്വീകരിച്ചുവരികയാണ് എന്നാണ് വിവരം. എന്നാല്‍ കൃത്യമായ തീയ്യതികളൊന്നും കമ്പനി പറഞ്ഞിട്ടില്ലെങ്കിലും ഫെബ്രുവരി 13, 14, തീയ്യതികളില്‍ ചില സ്റ്റോറുകളെങ്കിലും തുറക്കാന്‍ സാധ്യതയുണ്ട്.

അതേസമയം ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. ആപ്പിളിനെ കൂടാതെ നിരവധി മുന്‍നിര ഇലക്ട്രോണിക്സ് ഉല്‍പന്ന കമ്പനികളും നിരവധി ഫാക്ടറികളും ചൈനയില്‍ അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇതുവഴി കനത്ത സാമ്പത്തിക നഷ്ടമാണ് കമ്പനികള്‍ക്കും അതുവഴി ചൈനയ്ക്കും ഉണ്ടായിരിക്കുന്നത്.

Top