കൊറോണയ്ക്കെതിരെ സാംസങ്; സൗജന്യ ഗ്യാലക്സി സാനിറ്റൈസിംഗ് സേവനം

ഗ്യാലക്സി ഫോണ്‍ ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ഫോണിലൂടെ പടരാതിരിക്കാന്‍ സഹായവുമായി സാംസങ്. അണുവിമുക്തമാക്കുന്നതിന് കമ്പനി സൗജന്യ സാംസങ് ഗ്യാലക്സി സാനിറ്റൈസിംഗ് സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സേവനം 19 രാജ്യങ്ങളിലെ വിപണികളില്‍ ലഭ്യമാകും.

ഈ ശുചിത്വ സേവനത്തിന് അര്‍ഹരാവാന്‍ ഉപയോക്താക്കള്‍ സാംസങ്ങിന്റെ ഗ്യാലക്സി ഉല്‍പ്പന്നങ്ങളിലൊന്ന് സ്വന്തമാക്കിയിരിക്കണം. ഫോണുകള്‍, വെയറബിളുകള്‍ അല്ലെങ്കില്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ എന്നിവയാണ് സേവനത്തിന് കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍. നിലവില്‍, ഗാലക്സി സാനിറ്റൈസിംഗ് സേവനം ലോകമെമ്പാടുമുള്ള 19 വിപണികളിലെ സാംസങ് സേവന കേന്ദ്രങ്ങളിലും സാംസങ് എക്സ്പീരിയന്‍സ് സെന്ററുകളിലും സാംസങ് എക്സ്പീരിയന്‍സ് സ്റ്റോറുകളിലും സൗജന്യമായി ലഭ്യമാണ്.

ഈ പ്രക്രിയയ്ക്ക് കഠിനമായ രാസവസ്തുക്കള്‍ ആവശ്യമില്ല, വാസ്തവത്തില്‍ ഫോണുകള്‍ വൃത്തിയാക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ സാംസങ് രംഗത്തു വന്നിരുന്നു. രാസവസ്തുക്കള്‍ ഫോണിന്റെ ഒലിയോഫോബിക് കോട്ടിംഗിന് കേടുവരുത്തുമെന്ന് കമ്പനി വ്യക്തമാക്കി.

Top