ഹോണറിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 30 എസ് പുറത്തിറക്കുന്നു; മാര്‍ച്ച് 30ന് വിപണിയിലെത്തും

ഹോണര്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. 30 എസ് എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് 30ന് ചൈനയിലാണ് കമ്പനി ആദ്യമായി പുറത്തിറക്കാന്‍ പോവുന്നത്. പിന്നീട് ഫോണ്‍ അന്താരാഷ്ട്ര വിപണികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

നോച്ച്‌ലെസ്, ബെസെല്‍ ഡിസ്‌പ്ലേ എന്നിവയുള്ള ഫോണിലെ ചെറിയ സൂചനകള്‍ പുറത്തിറങ്ങിയ ടീസര്‍ വെളിപ്പെടുത്തുന്നു. കിരിന്‍ 820 5 ജി ചിപ്‌സെറ്റ്, പിന്നില്‍ നാല് ക്യാമറകള്‍, 40വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കല്‍ എന്നിവയും ഫോണില്‍ നല്‍കിയിരിക്കുന്നു. 10 വി, 4 എ പവര്‍ കോണ്‍ഫിഗറേഷനോടുകൂടിയ 40വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് അതിവേഗ ചാര്‍ജിംഗിനെ പിന്തുണക്കുന്നു.

പിന്‍ പാനലിന്റെ മുകളില്‍ ഇടത് കോണിലുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിലാണ് ക്യാമറ സ്ഥാപിക്കുമെന്നാണ് വിവരം. നാലില്‍ മൂന്നെണ്ണം ലംബമായി വിന്യസിച്ച ക്യാമറകളും മധ്യ കാമിന് അടുത്തുള്ള നാലാമത്തെ സ്‌നാപ്പര്‍ (ടോഫ് സെന്‍സറിന് സാധ്യതയുണ്ട്) ഒരു ഓവല്‍ എല്‍ഇഡി ഫ്‌ളാഷും ആയിരിക്കും. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇതില്‍ നല്‍കുന്നു.

Top