കൊവിഡ് 19; ഗൂഗിളും മൈക്രോസോഫ്റ്റും വാര്‍ഷിക മെഗാ ഇവന്റുകള്‍ റദ്ദാക്കി

കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ടെക് ഭീമന്മാര്‍ അവരുടെ വാര്‍ഷിക മെഗാ ഇവന്റുകള്‍ റദ്ദാക്കുന്നു. ക്ലൗഡ് ഫോക്കസ് ചെയ്ത ഇവന്റും ഗൂഗിളിന്റെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനവുമായ ക്ലൗഡ് നെക്സ്റ്റിന്റെ ലോഞ്ചിങ് റദ്ദാക്കുമെന്ന് ഗൂഗിള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ക്ലൗഡ് നെക്സ്റ്റ് ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 8 വരെ പ്രവര്‍ത്തിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൊറോണ ശക്തമായി പടരുന്ന പശ്ചാത്തലത്തിലാണ് കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ഉപദേശം ടെക് ഭീമന്‍ കണക്കിലെടുത്തത്. വ്യാപകമായ കൊറോണ ഭീഷണിയെത്തുടര്‍ന്ന്, നിരവധി ടെക് കമ്പനികളാണ് അവരുടെ ഇവന്റുകള്‍ റദ്ദാക്കുന്നത്. മാര്‍ച്ചില്‍ നടത്താനിരുന്ന എല്ലാ തരം ലോഞ്ചിംഗ് പരിപാടികളില്‍ നിന്നും പിന്മാറുകയാണെന്ന് ഷവോമിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ, മാര്‍ച്ചില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മൈക്രോസോഫ്റ്റിന്റെ ‘മോസ്റ്റ് വാല്യൂബിള്‍ പ്രൊഫഷണല്‍’ പ്രോഗ്രാമിനായുള്ള ഇവന്റായ മൈക്രോസോഫ്റ്റിന്റെ എംവിപി സമ്മിറ്റും ഒരു വെര്‍ച്വല്‍ ഇവന്റായി മാറിയെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മെയ് മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന എഫ് 8 ഡവലപ്പര്‍ കോണ്‍ഫറന്‍സ് റദ്ദാക്കുന്നതായി ഫേസ്ബുക്കും പ്രഖ്യാപിച്ചിരുന്നു.

Top