വിലക്കുറവും മെച്ചപ്പെട്ട ബാറ്ററിശേഷിയും; ആപ്പിള്‍ പുതിയ ഇയര്‍ഫോണുകള്‍ പുറത്തിറക്കി

പ്പിളിന്റെ സഹസ്ഥാപനമായ ബീറ്റ്സ് ബൈ ഡ്രെ എന്ന ഓഡിയോ ബ്രാന്റ് പുതിയ പവര്‍ ബീറ്റ്സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ പുറത്തിറക്കി. പവര്‍ബീറ്റ്സ് 3യ്ക്ക് ശേഷം പുറത്തിറക്കുന്ന ഇയര്‍ഫോണ്‍ ആണ് പുറത്തിക്കിയിരിക്കുന്നത്. കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഇയര്‍ഫോണ്‍ വില്‍പനയ്ക്കെത്തുക.

149.95 ഡോളര്‍ (ഏകദേശം 11000 രൂപ) ആണ് വിലവരുന്നത്. പവര്‍ബീറ്റ്സ് 3 യേക്കാള്‍ 50 ഡോളര്‍ (3600 രൂപയോളം) കുറവാണ് പവര്‍ബീറ്റ്സിന്. പുതിയ ഇയര്‍ഫോണിന്റെ രൂപകല്‍പന നേരത്തെ പുറത്തിറക്കിയ വയര്‍ലെസ് ഇയര്‍ഫോണായ പവര്‍ബീറ്റ്സ് പ്രോയുടെ രൂപകല്‍പനയ്ക്ക് സമാനമാണ്.

15 മണിക്കൂറോളം ഇതില്‍ ചാര്‍ജ് നില്‍ക്കുമെന്ന്‌ ആപ്പിള്‍ അവകാശപ്പെടുന്നു. അഞ്ച് മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ നേരം പാട്ട്കേള്‍ക്കാന്‍ ഇതില്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പവര്‍ബീറ്റ്സ് 3യേക്കാള്‍ വിലക്കുറവും ബാറ്ററിശേഷിയുമായാണ് പുതിയ പവര്‍ബീറ്റ്സ് ഇയര്‍ഫോണ്‍ വിപണിയിലെത്തുക.

Top