ഇലക്ട്രോണിക് മാലിന്യത്തിന് പരിഹാരം; ‘റിപ്പയര്‍ സേവനം’ അവകാശമാക്കാന്‍ യൂറോപ്പ്

mobile tariff reduction

പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ചവ രംഗപ്രവേശം ചെയ്യുമ്പോള്‍ ഇലക്ട്രോണിക് മാലിന്യങ്ങളും അതുപോലെ ലോകത്ത് കൂടിവരുന്നു. ഈ പ്രശ്നം നേരിടാന്‍ ഒരു മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് യൂറോപ്പ്.

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, സ്മാര്‍ട്ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം നിലവിലുള്ള ഉപകരണങ്ങള്‍ പരമാവധികാലം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി മാലിന്യങ്ങള്‍ തടയുകയുമാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി ‘ ഗ്രീന്‍ ഡീല്‍’ എന്നറിയപ്പെടുന്ന വിശാലമായ നയ പരിപാടിയും യൂണിയന്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു. അറ്റകുറ്റപ്പണിയും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്ന ‘ സര്‍ക്കുലാര്‍ എക്കോണമി ആക്ഷന്‍ പ്ലാന്‍’ എന്ന രീതി നടപ്പാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ന്റെ തീരുമാനം. ഇതിലൂടെ അറ്റകുറ്റപ്പണി നടത്തുന്നത് അവകാശമാക്കിമാറ്റാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നു. ഇതുവഴി റിപ്പയര്‍ ചെയ്യുന്നത് കമ്പനികളുടെ ഉത്തരവാദിത്വമായി മാറും.

Top